എന്തൊരു അഴകാണ് ഈ കുപ്പായക്കാരിക്ക്.... അടിപൊളി ലുക്കിൽ പ്രിയ വാര്യർ

 ആദ്യ ചിത്രത്തിലൂടെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഉസ്താദ് പി എം ജബ്ബാർ ഈണമിട്ട മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പൂരികത്തിലെ ഒരു രംഗം കൊണ്ട് മാത്രം പ്രിയാ വാര്യർ സൈബർ ഇടങ്ങളിൽ തരംഗമായി.

നൂറിൻ ഷെരീഫ് റോഷനാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൈറലായ താരത്തിന് നിരവധി ട്രോളുകളും ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയായ നടി ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയ വാര്യർ. തൃശൂർ പൂങ്കുന്നം സ്വദേശിയായ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് തിരക്കുള്ള നായികയായി തിളങ്ങി നിൽക്കുകയാണ്.

പ്രിയ വാര്യരുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. എന്നാൽ ഈ ചിത്രം വേണ്ടത്ര വിജയിച്ചില്ല. പ്രിയാ വാര്യർക്ക് മലയാളത്തിൽ അധികം അവസരങ്ങൾ ലഭിച്ചില്ല എന്ന് തന്നെ പറയാം. അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയ താരം തെലുങ്ക് സിനിമകളിലെ സജീവ സാന്നിധ്യമാണ്. മോഡലിംഗിലും സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ ഏഴ് ദശലക്ഷത്തിലധികം ആരാധകരുണ്ട്. വളരെ ഗ്ലാമർ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ പ്രിയ വാര്യരും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

പ്രിയ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. പതിവുപോലെ ഗ്ലാമർ തന്നെയാണ് ചിത്രങ്ങളിൽ താരത്തിന്റെ ഭാവം, ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 

Post a Comment

0 Comments