സൗത്തിന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള സെലിബ്രിറ്റികൾ ഇവർ ; ഫോർബ്സ് ലിസ്റ്റിലെ മുൻപന്തിയിൽ മലയാളത്തിലെ നടനും


കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനo ഉണ്ടാക്കിയ നുറ് ഇന്ത്യൻ സെലിബ്രിറ്റികളുടെ ലിസ്റ്റ് ഫോർബസ് പുറത്ത് വിട്ടു. അതിൽ സൗത്തിന്ത്യൻ സിനിമ ലോകത്തേക്ക് വരുകയാണങ്കിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയവരുടെ 2019 ഫോർബസ് ലിസ്റ്റിൽ ഒൻപതു പേരാണ് ഉള്ളത്. ഇതിൽ മുന്നിൽ നിൽക്കുന്നത് സൂപ്പർ സ്റ്റാർ രജനികാന്ത് ആണ്. രണ്ടാമത് നിൽക്കുന്നത് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആണ് പിന്നീട് ഈ ലിസ്റ്റിൽ ഇടം നേടിയ മറ്റു ഏഴുപേർ  അജിത്ത്, പ്രഭാസ്, മഹേഷ്‌ ബാബു, കമൽ ഹസൻ, മമ്മൂട്ടി, ധനുഷ്, വിജയ് എന്നിവരാണ്. 


നൂറ് കോടി വരുമാനം നേടിയാണ് രജനികാന്ത് ഒന്നാമത് എത്തിയിരിക്കുന്നത്. പേട്ട എന്ന സിനിമയുടെ വിജയമാണ് രജനികാന്ത് ഈ ഒരു നേട്ടം കൈവരിച്ചത്. രണ്ടാമത് എത്തിയ മോഹൻലാലിനെ തുണച്ചത് ലൂസിഫർ എന്ന സിനിമ നേടിയ അസാമാന്യ വിജയമാണ്. അറുപത്തി നാലര  കോടി രൂപയാണ് കഴിഞ്ഞ വർഷം മോഹൻലാൽ നേടിയത്. നൂറ് പേരുടെ ലിസ്റ്റിൽ മോഹൻലാൽ  ഇരുപത്തി ഏഴാം സ്ഥാനത്തും രജനികാന്ത് പതിമൂന്നാം സ്ഥാനത്തും ആണ്. ഒരു മലയാളി നാടൻ നേടുന്ന എക്കാലത്തെയും മികച്ച സ്ഥാനമാണ് മോഹൻലാൽ നേടിയത്. 2017 ൽ 73 സ്ഥാനം ആയിരുന്നു മോഹൻലാലിന്. 


മമ്മൂട്ടി ഈ ലിസ്റ്റിൽ 62 സ്ഥാനതാണ്. കഴിഞ്ഞ പ്രാവിശ്യം നാല്പത്തിയൊമ്പ താo സ്ഥാനത്ത് ആയിരുന്ന മമ്മൂട്ടി 33 കോടി വരുമാനം 2019ൽ  നേടിയാണ് അറുപത്തി രണ്ടാം സ്ഥാനത്ത് ഇടം നേടിയത്. 4 ചിത്രങ്ങൾ ആണ് 2019 മമ്മൂട്ടി അഭിനയിച്ചത്. 40 അര കോടി അജിത്ത് നേടി. മഹേഷ്‌ ബാബു പ്രഭാസ്ന എന്നിവർ നേടിയത് മുപ്പത്തി അഞ്ച് കോടിയാണ്. 34 കോടി കമൽ ഹസൻ, 31 മുക്കാൽ ധനുഷ്, 30 കോടി വിജയ് ക്രിക്കറ്റ്‌ താരം ഈ ലിസ്റ്റിൽ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നേടി. കോഹ്ലിയുടെ വരുമാനം 252 കോടിയുമാണ്.

Post a Comment

0 Comments